Categories
Film News

റിലീസ് തീയ്യതി ഉറപ്പിച്ച ശേഷം മാത്രമേ മാസ്റ്റര്‍ ട്രയിലറെത്തൂ

വിജയ് ചിത്രം മാസ്റ്റര്‍ സൗത്ത് ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സിനിമയാണ്. ഏപ്രില്‍ 9ന് റിലീസ് ചെയ്യാനിരുന്ന സിനിമ, ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. തിയേറ്ററുകള്‍ എന്ന തുറക്കുമെന്ന കാര്യത്തില്‍ ഇനിയും ഉറപ്പുവന്നിട്ടില്ല.

അതേ സമയം, ആരാധകര്‍ അണിയറക്കാരോട് ചിത്രത്തിന്റെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയതായി വരുന്ന വാര്‍ത്തകളനുസരിച്ച് സിനിമയുടെ റിലീസ് തീയ്യതി ഉറപ്പിച്ച് ശേഷം മാത്രമായിരിക്കും ട്രയിലര്‍ പുറത്തുവിടുകയെന്നാണ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം ചാറ്റിനിടെ സംവിധായകന്‍ ലോകേഷ് കനകരാജ് അറിയിച്ചത് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായാണ്. പ്രൊമോഷനും റിലീസും മാത്രമാണ് ബാക്കിയുള്ളത്. പുറത്തുവന്നാല്‍ സിനിമ ആരാധകര്‍ക്കുള്ള ഒരു ട്രീറ്റ് തന്നെയായിരിക്കുമെന്നദ്ദേഹം ഉറപ്പിക്കുകയും ചെയ്തു.

വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ്. വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജര്‍മി, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.