Categories
Film News

മാസ്റ്റര്‍ ട്രയിലര്‍ ലോക്ക്ഡൗണിനു ശേഷം മാത്രം

എല്ലാം സാധാരണ നിലയിലായിരുന്നുവെങ്കില്‍ വിജയ് ചിത്രം മാസ്റ്റര്‍ ഏപ്രില്‍ 9ന് റിലീസ് ചെയ്യുമായിരുന്നു. എന്നാല്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം അണിയറക്കാര്‍ റിലീസ് മാറ്റുകയായിരുന്നു. അതേ സമയം സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ അണിയറക്കാരോട് ആവശ്യപ്പെടുന്നത് സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാനാണ്.

എന്നാല്‍ ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ട്രയിലര്‍ റിലീസ് ചെയ്യുന്നത് നല്ലതായിരിക്കില്ല എന്നാണ് അണിയറക്കാരുടെ അഭിപ്രായം. അടുത്തിടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്ത സമയത്ത് സംവിധായകന്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു, ഇത് അതിജീവനത്തിനുള്ള സമയമാണ്, ആഘോഷത്തിനല്ല എന്ന്.

മാസ്റ്റര് സൗത്ത് ഇന്ത്യ സിനിമ ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. വിജയ്‌ക്കൊപ്പം പ്രധാന വില്ലനായി വിജയ് സേതുപതിയുമെമത്തുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജര്‍മ്മിയ, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍ എന്നിവരും സിനിമയിലുണ്ട്.