ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29 നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയറ്ററുകളിെലത്തി പതിനേഴ് ദിവസം പിന്നിടുമ്പോളാണ് മാസ്റ്റർ ഓടിടി പ്ലാറ്റ്ഫോമിലെത്തുന്നത്.
പൊങ്കൽ റിലീസ് ആയി ജനുവരി 13–നാണ് മാസ്റ്റർ തിയറ്ററുകളിലെത്തിയത്.മാളവിക മോഹനന്, ആന്‍ഡ്രിയ, അര്ജുന് ദാസ്, ഗൗരി ജി കിഷന്, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം.