Categories
Film News teaser

മാസ്റ്റർ ടീസര്‍ ദീപാവലി ദിനത്തില്‍

ദളപതി വിജയ് ചിത്രം മാസ്റ്റർ അണിയറക്കാർ ദീപാവലിക്ക് ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചു. ആരാധകര്‍ക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ടീസറും ട്രയിലറും റിലീസ് ചെയ്യൂവെന്നായിരുന്നു നേരത്തെ അറിയിച്ചത്.

ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റർ. വിജയ് ചിത്രത്തിൽ കോളേജ് പ്രൊഫസർ ആയാണെത്തുന്നത്. മാളവിക മോഹൻ നായികയായെത്തുന്നു. വിജയ് സേതുപതി ഭവാനി എന്ന ഗാങ്സ്റ്റർ തലവനായെത്തുന്നു.ആൻഡ്രിയ ജറാമിയ നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമായെത്തുന്നു. ശന്തനു, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവരാണ് മറ്റു താരങ്ങൾ.

അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.