Categories
Film News

മാസ്റ്റർ ടീസർ തമിഴ്നാട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും

വിജയ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന മാസ്റ്റർ ടീസർ റിലീസ് ചെയ്യുകയാണ്. അണിയറക്കാർ അറിയിച്ചതു പോലെ സൺടിവ് യൂട്യൂബ് ചാനലിലൂടെ വൈകീട്ട് 6മണിക്ക് ടീസർ എത്തും. ഇത് കൂടാതെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിയേറ്ററുകളിലും വൈകീട്ട് 6.30ന് ടീസർ റിലീസ് ചെയ്യും. ഏഴ് മാസത്തേളമുള്ള ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറന്നത്. കോവിഡ് സാഹചര്യത്തിൽ ആരാധകർ ഒന്നാകെ ടീസർ കാണാനായി തിയേറ്ററുകളിലേക്കെത്തുമോയെന്നതാണ് സംശയം.

വിജയ്, വിജയ് സേതുപതി ടീം പ്രധാനകഥാപാത്രങ്ങളായെത്തുന്ന മാസ്റ്റർ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു. വിജയ് കോളേജ് പ്രൊഫസറായെത്തുമ്പോൾ സേതുപതി ഗാങ്സ്റ്ററായാണെത്തുന്നത്. മാളവിക മോഹനൻ നായികയാകുന്നു. ആൻഡ്രിയ ജരാമിയ, ശന്തനു ഭാഗ്യരാദ്, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവരും സഹതാരങ്ങളായെത്തുന്നു.