Categories
Film News

ആരാധകര്‍ക്കായി പുതിയ പോസ്റ്റര്‍ പുറത്തിറക്കി മാസ്റ്റര്‍ അണിയറക്കാര്‍

ഏപ്രില്‍ 9ന് റിലീസ് ചെയ്യാനിരുന്നതാണ് വിജയ് ചിത്രം മാസ്റ്റര്‍. എന്നാല്‍ കോവിഡ് 19 വ്യാപനത്തോടനുബന്ധിച്ചുണ്ടായ ലോക്ഡൗണ്‍ കാരണം അണിയറക്കാര്‍ റിലീസിംഗ് നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്കായി, അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ലോകഡൗണ്‍ നമ്മുടെ സ്പിരിറ്റിനെ ഒട്ടും കുറയ്ക്കുകയില്ല എന്നും മാസ്റ്റര്‍ ഉടന്‍ തന്നെ നിങ്ങള്‍ക്കടുത്തെത്തുമെന്നും അറിയിച്ചുകൊണ്ടാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.

സംവിധായകന്‍ ലോകേഷ് കനകരാജ് ,അതിജീവനത്തിനുള്ള സമയമാണിതെന്നും പിന്നീട് ആഘോഷം പിന്നീടെന്നും ട്വീറ്റ് ചെയ്തിരിക്കുന്നു. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള സംവിധായകന്റെ സിനിമയാണിത്. പൊന്‍ പാര്‍ത്ഥിപന്‍, ആടൈ സംവിധായകന്‍ രത്‌നകുമാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്നു.

മാസ്റ്ററിന്റെ ഭാഗമാകുന്ന താരങ്ങള്‍ വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജര്‍മിയ, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍ എന്നിവരാണ്. അണിയറക്കാര്‍ ടീസറും ട്രയിലറും ഉടനിറക്കുമെന്നാണ് സൂചന.