മാളവിക മോഹനന് പിറന്നാള്‍ദിനത്തോടനുബന്ധിച്ച് മാസ്റ്റര്‍ അണിയറക്കാര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന് ലോകേഷ് കനകരാജ് ഒരു ചിത്രം താരത്തിന്റെ ഫാന്‍സുകാര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. മാസ്റ്റര്‍ ടീമിനൊപ്പം പിറന്നാളാഘോഷിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നതായും എന്നാല്‍ കോവിഡ് എല്ലാം തകരാറിലാക്കിയെന്നും മാളവികയും അറിയിച്ചു.
മാസ്റ്റര്‍, മാളവികയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ്. പേട്ട എന്ന സിനിമയിലൂടെ താരം തമിഴിലെത്തിയത്. മാസ്റ്ററില്‍ കോളേജ് പ്രൊഫസറായാണ് മാളവിക എത്തുന്നത്. വിജയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണെത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം ജോണ്‍ ദുരൈരാജ്, ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലെ സ്റ്റുഡന്റ് അസോസിയേഷന് ഡീന്‍ ആണ്. ആദ്യമായാണ് ഇരുവരും ജോഡികളാകുന്നുവെന്നതിനാല് തന്നെ ഇവരുടെ ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി കാത്തിരിക്കുകയാണ് ആരാധകര്‍.
ആരാധകരും സാധാരണ സിനിമാപ്രേക്ഷകരും മാസ്റ്റര്‍ റിലീസ് കാത്തിരിക്കുകയാണ്. ആരാധകര്‍ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷമേ ട്രയിലറെത്തൂവെന്ന് അറിയിക്കുകയായിരുന്നു.