Categories
Film News

മാസ്റ്റര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി, ഏപ്രിലില്‍ ചിത്രത്തിന്റെ ഗ്രാന്റ് റിലീസ്

അഞ്ച് മാസത്തെ ചിത്രീകരണത്തിന് ശേഷം മാസ്റ്റര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രത്തിലെ രണ്ട് പ്രധാനതാരങ്ങളുമൊരുമിച്ചുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. വിജയ്, വിജയ് സേതുപതി. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം നേരെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

മാസ്റ്റര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജ് ,കൈതി ഫെയിം ആണ്. വിജയ് സിനിമയില്‍ കോളേജ് പ്രൊഫസറായെത്തുന്നു. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജര്‍മിയ, അര്‍ജ്ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍, രമ്യ സുബ്രഹ്മണ്യന്‍, ശ്രീമന്‍, രമേഷ് തിലക് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

യുവസെന്‍സേഷന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം, സത്യന്‍ സൂര്യന്‍ സിനിമാറ്റോഗ്രാഫി. സേവിയര്‍ ബ്രിട്ടോ എക്‌സ് ബി പിക്‌ചേഴ്‌സ് സിനിമ നിര്‍മ്മിക്കുന്നു.