Categories
Film News

മാസ്റ്റർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

വിജയ് -വിജയ് സേതുപതി ചിത്രം മാസ്റ്റർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. തമിഴ്, തെലുഗ് , ഹിന്ദി ഭാഷകളിലായാണ് റിലീസ്. ജനുവരി 13ന് തമിഴ്, തെലുഗ് വെർഷനുകൾ റിലീസ് ചെയ്യുമ്പോൾ ഹിന്ദി ഡബ്ഡ് വെർഷൻ ജനുവരി 14നാണെത്തുന്നത്. ബി4യു മോഷൻ പിക്ചേഴ്സ് ഹിന്ദിയിൽ റിലീസ് ചെയ്യുന്നു.

മാസ്റ്റർ പാൻ ഇന്ത്യൻ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ഈ വർഷം വേനലവധിക്കാലത്ത് റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ്, വിജയ് സേതുപതി ചിത്രം. കോളേജ് പ്രൊഫസർ ആയി വിജയ് എത്തുമ്പോൾ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു. മാളവിക മോഹനൻ, ആൻഡ്രിയ ജറാമിയ, മഹേന്ദ്രൻ, ശന്തനു ഭാഗ്യരാജ്, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവരും സഹതാരങ്ങളായെത്തുന്നു.