തമിഴ് ചിത്രം മാസ്റ്റര്‍, നിര്‍മ്മാതാക്കളില്‍ ഒരാളായ ലളിത് കുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ് വിജയ് ചിത്രം മാസ്റ്റര്‍ നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് ഒരു പ്ലാനുമില്ല എന്ന്. ലോക്ഡൗണിന് ശേഷം മാത്രമായിരിക്കും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.
പ്രശസ്ത തമിഴ് ഡെയ്ലിക്ക് നല്കിയ അഭിമുഖത്തില്‍, ലളിത് , ആമസോണ്‍ പ്രൈമില്‍ ഈ മാസം മാസ്റ്റര്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ നിരസിച്ചു.
മാസ്റ്റര്‍ അണിയറക്കാര്‍ 125കോടിയുടെ ഡീല്‍ ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിനായി ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തിന് ലളിത് മറുപടി നല്‍കിയില്ല.
ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന മാസ്റ്ററില്‍ വിജയ് കോളേജ് പ്രൊഫസറായാണെത്തുന്നത്. വിജയ് സേതുപതി ചിത്രത്തിലെ പ്രധാന വില്ലനാകുന്നു. മാളവിക മോഹനന്, രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴില്‍ അരങ്ങേറിയ താരമാണ് നായിക. ആന്‍ഡ്രിയ ജര്‍മി പ്രധാന വേഷത്തിലെത്തുന്നു.
അറ്റ്ലി ചിത്രം ബിഗിലില്‍ ഇരട്ടവേഷത്തിലാണ് വിജയ് അവസാനമെത്തിയത്. അച്ഛനായും മകനായും സിനിമയില്‍ വിജയ് എത്തിയിരുന്നു.
തമിഴില്‍ വിജയിന്റെ പുതിയ പ്രൊജക്ട് സുധ കൊംഗാരയുടെ പേരിട്ടിട്ടില്ലാത്ത ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സംവിധായികയ്ക്കൊപ്പമുള്ള വിജയുടെ ആദ്യ ചിത്രമാവുമിത് പ്രൊജക്ട് നടന്നാല്‍.