Categories
Film News

വിജയ് ചിത്രം മാസ്റ്റർ പുതിയ പ്രൊമോ വീഡിയോ

മാസ്റ്റർ അണിയറക്കാർ പുതിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. വിജയ്, മാളവിക മോഹൻ എന്നിവരാണ് പ്രൊമോയിൽ. അന്ത കണ്ണാ പാത്താക്ക എന്ന പശ്ചാത്തലസംഗീതത്തൊടെയാണ് പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയാണ്. വരികൾ വിഘ്നേശ് ശിവൻ ഒരുക്കിയിരിക്കുന്നു.

മാസ്റ്ററിൽ വിജയ് കോളേജ് പ്രൊഫസറായെത്തുന്നു. മാളവിക കോളേജ് ഫാകൽറ്റി ആണ്. വിജയ് സേതുപതി ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. ആൻഡ്രിയ ജറാമിയ, ശന്തനു ഭാഗ്യരാജ്, മഹേന്ദ്രൻ, ഗൗരി കിഷൻ, അർജ്ജുൻ ദാസ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് മറ്റു താരങ്ങൾ.

ജനുവരി 13ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. തമിഴ്നാട്ടിൽ റെക്കോർഡ് നമ്പർ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും. നോർത്ത് ഇന്ത്യയിൽ 500 സ്ക്രീനുകളിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. സിനിമയുടെ തെലുഗ് വെർഷൻ ഇതേ ദിവസം തന്നെ റിലീസ് ചെയ്യുന്നു. ഹിന്ദി ഡബ്ഡ് വേർഷൻ ജനുവരി 14ന് റിലീസ് ചെയ്യും.