Categories
Film News

മാസ്റ്റർ അണിയറക്കാർ റിലീസ് പ്ലാൻ വിശദമാക്കിയിരിക്കുന്നു

കഴിഞ്ഞ ദിവസം, ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് മാസ്റ്റർ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയ വാർത്തകൾക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണെത്തിയത്. ഒരുകൂട്ടം ആരാധകരെ നിരാശയിലാഴ്ത്തി ചിത്രം ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്ന വാർത്തകളും ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എല്ലാ വാർത്തകൾക്കും വിരാമമിട്ടുകൊണ്ട് അണിയറക്കാര്‍ ഒരു സ്റ്റേറ്റ്മെന്‍റ് പുറത്തിറക്കിയിരിക്കുകയാണ്. അതിൽ ഒരിക്കൽ കൂടി അവര്‍ തിയേറ്റർ റിലീസിന് പ്രാമുഖ്യം നൽകുന്നതായി അറിയിച്ചിരിക്കുന്നു. ഒരു കാര്യം കൂടി അവർ ഇതൊടൊപ്പം അറിയിച്ചിരിക്കുന്നത്, ഒരു ലീഡിംഗ് ഒടിടി പ്ലാറ്റ്ഫോം അവരെ സമീപിച്ചിട്ടുണ്ടെന്നാണ്.

ജനുവരിയിൽ പൊങ്കലിനൊടനുബന്ധിച്ച് തമിഴ്നാടിൽ തിയേറ്ററുകളെല്ലാം തന്നെ പ്രവർത്തിച്ചു തുടങ്ങുമെന്ന പ്രതീക്ഷയിൽ മാസ്റ്റർ തിയേറ്റർ റിലീസിനായി പൊങ്കൽ വരെ കാത്തിരിക്കുകയാണ്.