തമിഴ് ചിത്രം മാസ്റ്റര്‍ അണിയറക്കാര്‍ അവരുടെ ഓഡിയോ ലോഞ്ചിംഗ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 15ന് ചെന്നൈയില്‍ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നു. വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിംഗ് വലിയ ചടങ്ങായാണ് നടത്താറുള്ളത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചടങ്ങ് നടത്തുന്നത് ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഹാളിലാണ്.
ബിഗില്‍ ഓഡിയോലോഞ്ചിനിടെ ഉണ്ടായപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനാണിത്. ഫാന്‍സ് എന്‍ട്രി ഇത്തവണ ഉണ്ടാവില്ല. പകരം അവര്‍ക്കായി ലൈവ് ടെലികാസ്റ്റ് നടത്തും. സണ്‍ടിവിയില്‍ വൈകീട്ട് 6.30 മുതല്‍ പരിപാടിയുടെ ലൈവ് സ്ട്രീമിംഗുണ്ടാകും.
വിജയുടെ നികുതി സംബന്ധമായ പ്രശന്ങ്ങളും തുടര്‍ന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ ബിജിപിക്കാര് നടത്തിയ പ്രശ്നങ്ങളുമെല്ലാമുണ്ടായ സാഹചര്യത്തില്‍ താരത്തിന്റെ പ്രസംഗം എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. സിനിമയിലെ ഒരു ഗാനം ഒരു കുട്ടി കഥൈ ഇതിനോടകം തന്നെ ഹിറ്റായിരിക്കുകയാണ്. ചടങ്ങില്‍ താരം ഈ ഗാനം ആലപിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മറ്റൊരു ഹൈലൈറ്റ് വിജയ് വിജയ് സേതുപതി കൂട്ടുകെട്ടാണ്.
ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയതിരിക്കുന്ന സിനിമയാണ് മാസ്റ്റര്‍. മാളവിക മോഹനന്, ആന്‍ഡ്രിയ ജര്‍മ്മിയ, ഗൗരി കിഷന്, അര്ജ്ജുന് ദാസ്, ബ്രിഗിഡ, രമ്യ സുബ്രഹ്മണ്യം, ശന്തനു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരി്കകുന്നത് അനിരുദ്ധ് ആണ്. ഏപ്രില്‍ 9ന് ചിത്രം റിലീസ് ചെയ്യുമെന്നാണറിയുന്നത്.