Categories
Film News

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ സിനിമ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ ടീമിനൊപ്പമുള്ളതിന് തുടക്കമായി

മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ സിനിമ ചിത്രീകരണം തുടങ്ങി. സെന്‍സേഷണല്‍ ഹിറ്റ് സിനിമ ചാര്‍ളിയ്ക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ തിരിച്ചെത്തുകയാണ്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഷാഹി കബീര്‍ കിരക്കഥ ഒരുക്കുന്നു. ജോസഫ് ആയിരുന്നു തിരക്കഥാക്കൃത്തിന്റെ അരങ്ങേറ്റസിനിമ.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, രഞ്ജിത്, മനോഹരി ജോയ് എന്നിവരെല്ലാം ആദ്യദിനചിത്രീകരണത്തിനുണ്ടായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്ത സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ പോലീസ് ഓഫീസറായാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാഹി കബീര്‍, യഥാര്‍ത്ഥത്തില്‍ പോലീസ് ഓഫീസറാണെന്നതാണ് പ്രത്യേകത. പേരിട്ടിട്ടില്ലാത്ത സിനിമയുടെ അണിയറയിലുള്ളത് സിനിമാറ്റോഗ്രാഫര്‍ ഷൈജു ഖാലിദ്, മഹേഷ് നാരായണന്‍ എഡിറ്റര്‍, വിഷ്ണു വിജയ് അമ്പിളി, ഗപ്പി ഫെയിം സംഗീതം എന്നിവരാണുള്ളത്. പ്രശസ്ത സംവിധായകന്‍ രഞ്ജിതിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.