Categories
Film News

ചാര്‍ളിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട്, ചിത്രീകരണം ഉടന്‍ തുടങ്ങും

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സെന്‍സേഷണല്‍ ഹിറ്റ് സിനിമ ചാര്‍ളി റിലീസിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായെത്തുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഷാഹി കബീര്‍, സൂപ്പര്‍ഹിറ്റ് സിനിമ ജോസഫ് തിരക്കഥാകൃത്ത് ആണ് തിരക്കഥ ഒരുക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 11ന് തുടങ്ങാനിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍ പോലീസ് ഓഫീസറായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അള്ളു രാമേന്ദ്രന്‍ എന്ന സിനിമയില്‍ മുമ്പ് കുഞ്ചാക്കോ ബോബന്‍ പോലീസ് വേഷം ചെയ്തിട്ടുണ്ട്.

ഷാഹി കബീര്‍, യഥാര്‍ത്ഥത്തില്‍ പോലീസ് ഓഫീസറാണെന്നതാണ് പ്രത്യേകത. പേരിട്ടിട്ടില്ലാത്ത സിനിമയുടെ അണിയറയിലുള്ളത് സിനിമാറ്റോഗ്രാഫര്‍ ഷൈജു ഖാലിദ്, മഹേഷ് നാരായണന്‍ എഡിറ്റര്‍, വിഷ്ണു വിജയ് അമ്പിളി, ഗപ്പി ഫെയിം സംഗീതം എന്നിവരാണുള്ളത്. പ്രശസ്ത സംവിധായകന്‍ രഞ്ജിതിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.