Categories
Film News

മാർട്ടിൻ പ്രക്കാട്ടിന്‍റെ നായാട്ട്; പുതിയ പോസ്റ്റർ

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ് , നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സംവിധായകൻ രഞ്ജിത്, പിഎം ശശിധരൻ എന്നിവരുടെ ബാനർ ഗോൾഡ് കോയിൻ പിക്ചേഴ്സ് , മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമായി ചേര്‍ന്ന് സിനിമ നിർമ്മിക്കുന്നു.

ജോസഫ് ഫെയിം ഷാഹി കബീൽ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം, അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.