Categories
Film News

മറിയം വന്നു വിളക്കൂതി ,മറിയത്തെ പരിചയപ്പെടുത്തി മഞ്ജു വാര്യര്‍

പ്രേമം കൂട്ടുകെട്ട് സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലീം, ശബരീഷ് വര്‍മ്മ ഒന്നിക്കുന്ന മറിയം വന്നു വിളക്കൂതി റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. രാജേഷ് അഗസ്റ്റിന്‍, ക്യാപ്റ്റന്‍ ബിപിന്‍ രാജേന്ദ്രന്‍, സുനില്‍ കുമാര്‍ വക്കീല്‍, ശ്രീജിത് ബാബു എന്നിവരുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

മറിയം വന്നു വിളക്കൂതി ടീം അവരുടെ രസകരമായ പ്രൊമോഷന്‍ പരിപാടികളാല്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു. പോസ്റ്ററുകളോടൊപ്പം അടുത്തിടെ ചിത്രത്തിന്റെ ഓഡിയോ ടീസറും പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ ആദ്യമായാണ ്ഒരു ഓഡിയോ ടീസര്‍. ക്രിസ്തുമസ് ദിനത്തില്‍ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മറിയത്തിന്റെ പോസ്റ്റര്‍ മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്തിരിക്കുന്നു.

മറിയംവന്നുവിളക്കൂതി ഒരു സമ്പൂര്‍ണ്ണ ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണറിയുന്നത്. ഒരു രാത്രയിലെ സംഭവങ്ങളാണ് സിനിമ പറയുന്നത്. പ്രേമം ഗാങിനു പുറമെ സേതുലക്ഷ്മി, ബേസില്‍ ജോസഫ്, സിദാര്‍ത്ഥ് ശിവ, ബൈജു സന്തോഷ്, ഒരു വിദേശിതാരം ഐറിന്‍ മിഹാല്‍കോവിച് എന്നിവരും താരങ്ങളായെത്തുന്നു. അണിയറയില്‍ ഷിനോജ് പി അയ്യപ്പന്‍ ക്യാമറ, എഡിറ്റര്‍ അപ്പു ഭട്ടതിരി, ആര്‍ട് ഡയറക്ടര്‍ മനു ജഗത് എന്നിവരും പുതുമുഖം വസീം, മുരളി സംഗീതവും ഒരുക്കുന്നു. കൂടുതല്‍ ഗാനങ്ങള്‍ പ്രശാന്ത് പിള്ള ഒരുക്കുന്നു.