മറിയം വന്നുവിളക്കൂതി ടീം മൂന്നാമത്തെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ തോമസ് ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നവാഗതനായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലീം, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. രാജേഷ് അഗസ്റ്റിന് ക്യാപ്റ്റന്‍ ബിപിന്‍ രാജേന്ദ്രന്, സുനില്‍ കുമാര്‍ വക്കീല്‍, ശ്രീജിത് ബാബു എന്നിവരുമായി അസോസിയേറ്റ് ചെയ്ത് സിനിമ നിര്‍മ്മിക്കുന്നു.
മറിയം വന്നു വിളക്കൂതി ടീം ഇതിനോടകം തന്നെ അവരുടെ വ്യത്യസ്തമായ പ്രൊമോഷന് സ്ട്രാറ്റജിയിലൂടെ ശ്രദ്ധ നേടികഴിഞ്ഞു. അവര്‍ ഒരു ഓഡിയോ ടീസര്‍ റിലീസ് ചെയ്തിരുന്നു, മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ടീസറെത്തുന്നത്. ഒരു രാത്രിയിലുണ്ടാകുന്ന സംഭവങ്ങളെ വളരെ രസകരമായി പറയുന്ന സിനിമയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രേമം ടീമിന്റെ റീയൂണിയന് കൂടിയാണ് സിനിമ – സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലീം, ശബരീഷ് വര്‍മ്മ. സേതുലക്ഷ്മി, ബേസില്‍ ജോസഫ്, സിദാര്‍ത്ഥ് ശിവ, ബൈജു സന്തോഷ് എന്നിവരോടൊപ്പം ഒരു വിദേശവനിത, ഐറിന് മിഹാല്കോവിച്ചും സിനിമയുടെ ഭാഗമാകുന്നു.
സിനിമാറ്റോഗ്രാഫര്‍ ഷിനോജ് പി അയ്യപ്പന്, എഡിറ്റര്‍ അപ്പു ഭട്ടതിരി, ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്, എന്നിവരാണ് അണിയറയില്‍. സംഗീതമൊരുക്കുന്നത് നവാഗതനായ വസീം-മുരളി എന്നിവരാണ്. പ്രശാന്ത് പിള്ളയാണ് മറ്റുഗാനങ്ങള്‍.