മറിയം വന്നു വിളക്കൂതി ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. അജു വര്‍ഗ്ഗീസ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ ഷെയര്‍ ചെയ്തു. നവാഗതനായ ജെനില്‍ കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലീം, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു.
രാജേഷ് അഗസ്റ്റിന്, ക്യാപ്റ്റന്‍ ബിപിന്‍ രാജേന്ദ്രന്, സുനില്‍ കുമാര്‍ വക്കീല്‍, ശ്രീജിത് ബാബു എന്നിവരുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
മറിയംവന്നുവിളക്കൂതി ഒരു സമ്പൂര്‍ണ്ണ ഫണ്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണറിയുന്നത്. ഒരു രാത്രയിലെ സംഭവങ്ങളാണ് സിനിമ പറയുന്നത്. പ്രേമം ഗാങിനു പുറമെ സേതുലക്ഷ്മി, ബേസില്‍ ജോസഫ്, സിദാര്‍ത്ഥ് ശിവ, ബൈജു സന്തോഷ്, ഒരു വിദേശിതാരം ഐറിന് മിഹാല്കോവിച് എന്നിവരും താരങ്ങളായെത്തുന്നു. അണിയറയില്‍ ഷിനോജ് പി അയ്യപ്പന് ക്യാമറ, എഡിറ്റര്‍ അപ്പു ഭട്ടതിരി, ആര്‍ട് ഡയറക്ടര്‍ മനു ജഗത് എന്നിവരും പുതുമുഖം വസീം, മുരളി സംഗീതവും ഒരുക്കുന്നു. കൂടുതല്‍ ഗാനങ്ങള്‍ പ്രശാന്ത് പിള്ള ഒരുക്കുന്നു.
ഈ മാസം അവസാനം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.