മറിയം വന്നു വിളക്കൂതി സെക്കന്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്മാന് പുറത്തിറക്കി. നവാഗതനായ ജെനില്‍ കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലീം,ശബരീഷ് വര്‍മ്മ എന്നിവര്‍ നായകരാകുന്നു. നാല് താരങ്ങളും ഒപ്പം ഷിയാസും പോസ്റ്ററിലെത്തുന്നു. ക്യാപ്റ്റന്‍ ബിപിന്‍ രാജേന്ദ്രന്, സുനില്‍ കുമാര്‍ വക്കീല്‍, ശ്രീജിത് ബാബു എന്നിവരുമായി അസോസിയേറ്റ് ചെയ്ത് രാജേഷ് അഗസ്റ്റിന് സിനിമ നിര്‍മ്മിക്കുന്നു.
മറിയം വന്നു വിളക്കൂതി ഒരു ഫണ്‍ എന്റര്ടെയ്നര് സിനിമയാണ്. ഒരു രാത്രിയിലെ സംഭവങ്ങളാണ് സിനിമയുടെ കഥ. പ്രേമം ഗാങ്ങിന്റെ റീയൂണിയന് കൂടിയാണ് സിനിമ. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലീം, ശബരീഷ് വര്‍മ്മ എന്നിവര്‍. സേതുലക്ഷ്മി, ബേസില്‍ ജോസഫ്, സിദാര്‍ത്ഥ് ശിവ, ബൈജു സന്തോഷ് എന്നിവരും സഹതാരങ്ങളായെത്തുന്നു. ഇവര്‍ക്കൊപ്പം വിദേശതാരമായ ഐറിന് മിഹാല്കോവിച്ചുമെത്തുന്നു.
അണിയറയില്‍ സിനിമാറ്റോഗ്രാഫര്‍ ഷിനോജ് പി അയ്യപ്പന്, എഡിറ്റര്‍ അപ്പു ഭട്ടതിരി, ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്, എന്നിവരുമുണ്ട്. പുതുമുഖങ്ങളായ വസീം-മുരളി എന്നിവര്‍ ചേര്‍ന്ന് പ്രശാന്ത് പിള്ളയ്ക്കൊപ്പം സംഗീതമൊരുക്കുന്നു. റിലീസ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.