മറിയം വന്നു വിളക്കൂതി ജനുവരി 31ന് തിയേറ്ററുകളിലേക്കെത്തുകയാണ്, അണിയറക്കാര്‍ ചിത്രത്തില്‍ നിന്നും പുതിയ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. പ്രശാന്ത് പിള്ള കമ്പോസ് ചെയ്ത യുവാക്കള്‍ക്കായുള്ള ഒരു ഗാനമാണിത്.
മറിയം വന്നു വിളക്കൂതി എഴുതി സംവിധാനം ചെയ്യുന്നത് ജെനിത് കാച്ചപ്പിള്ളി ആണ്. പ്രേമം ഗാങ് വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മുഴുനീള എന്റര്ടെയ്നര് ആയ ചിത്രം ഒരു രാത്രിയിലെ സംഭവങ്ങളാണ് പറയുന്നത്. സേതുലക്ഷ്മി, ബേസില്‍ ജോസഫ്, സിദാര്‍ത്ഥ് ശിവ, ഷിയാസ്, ബൈജു സന്തോഷ് എന്നിവര്‍ക്കൊപ്പം വിദേശി താരം ഐറിന് മിഹാല്‍കോവിച്ച് സഹതാരങ്ങളായെത്തുന്നു.
മറിയം വന്നു വിളക്കൂതി അണിയറയില്‍ ഡിഒപി ഷിനോജ് പി അയ്യപ്പന്, എഡിറ്റര്‍ അപ്പു ഭട്ടതിരി, ആര്‍ട് ഡയറക്ടര്‍ മനു ജഗത് എന്നിവരാണ്. പുതുമുഖതാരം വസീം- മുരളി എന്നിവരും പ്രശാന്ത് പിള്ളയും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇതിഹാസ ഫെയിം രാജേഷ് അഗസ്റ്റിന് ക്യാപ്റ്റന്‍ ബിപിന്‍ രാജേന്ദ്രന്, സുനില്‍ കുമാര്‍ വക്കീല്‍, ശ്രീജിത് ബാബു എന്നിവര്‍ക്കൊപ്പം സിനിമ നിര്‍മ്മിക്കുന്നു.