Categories
Film News

മര്‍ഹബ… മേരാ നാം ഷാജിയിലെ രണ്ടാമത്തെ ഗാനം

മുമ്പ് പറഞ്ഞിരുന്നതുപോലെ മേരാ നാം ഷാജിയിലെ രണ്ടാമത്തെ വീഡിയോ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍മീഡിയയിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ട് താരം, നാദിര്‍ഷക്കായ്ക്കും ടീമിനും ആശംസകള്‍ നേരുകയും ചെയ്തു. വളരെ സന്തോഷത്തോടെ മര്‍ഹബ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നുവെന്നും താരം കുറിച്ചു.

എമില്‍ മുഹമ്മദ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ മലയാളം വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ഉറുദു വരികള്‍ മുന്ന ഷൗക്കത്ത് അലി രചിച്ചിരിക്കു്‌നനു. പ്രശസ്ത പിന്നണി ഗായകന്‍ ജാവേദ് അലി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

നാദിര്‍ഷ മൂന്നാമതായി ഒരുക്കുന്ന സിനിമയാണ് മേരാ നാം ഷാജി. മുന്‍ചിത്രങ്ങളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവ പോലെ മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് പുതിയ ചിത്രവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മൂന്നു ഷാജിമാരുടെ കഥയാണ് സിനിമ പറയുന്നത്.

ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് ഷാജിമാരെ അവതരിപ്പിക്കുന്നത്. നിഖില വിമല്‍ സിനിമയിലെ നായികാവേഷം അവതരിപ്പിക്കുന്നു.

യൂണിവേഴ്‌സല്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഏപ്രില്‍ 5ന് തിയേറ്ററുകളിലേക്കെത്തുകയാണ്.