Categories
Film News trailer

ബിബിന്‍ ജോര്‍ജ്ജ് ചിത്രം മാര്‍ഗ്ഗംകളി ട്രയിലര്‍ കാണാം

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ ബിബിന്‍ ജോര്‍ജ്ജ് നമിത പ്രമോദ് കൂട്ടുകെട്ടിന്റെ മാര്‍ഗ്ഗംകളി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സിനിമ മുഴുനീള കോമഡി ആയിരിക്കുമെന്നാണ് ട്രയിലറും പ്രൊമോകളും നല്‍കുന്ന സൂചന. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് പുതുമുഖം ശശാങ്കന്‍ ആണ്. സംഭാഷണം നായകനടന്‍ ബിബിന്‍ ജോര്‍ജ്ജ് തയ്യാറാക്കുന്നു.

മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍. അണിയറയില്‍ അരവിന്ദ് കൃഷ്ണ ക്യാമറ, സംഗീതം ഗോപി സുന്ദര്‍, ജോണ്‍കുട്ടി എഡിറ്റിംഗ്.

മാര്‍ഗ്ഗംകളി നിര്‍മ്മിക്കുന്നത് ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് മാജിക്ഫ്രയിംസ്, അനന്യ ഫിലിംസ് ബാനറിലാണ്. അടുത്ത മാസം ചിത്രം തിയേറ്ററുകളിലേക്കെത്തും.