Categories
Film News

മാര്‍ഗം കളിയിലെ ക്യാരക്ടര്‍ ടീസര്‍

മാര്‍ഗംകളി സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്ത ടീസറില്‍ ഹരീഷ് കണാരന്‍ ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായെത്തുന്നു. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് എന്നിവരാണ് പ്രധാനതാരങ്ങള്‍. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ആണ് സിനിമ ഒരുക്കുന്നത്.

മുമ്പ് റിലീസ് ചെയ്ത പോസ്റ്ററും ടീസറും സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന സൂചനകളാണ് നല്‍കിയത്. പുതുമുഖം ശശാങ്കന്‍ ആണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഭാഷണം നായകനടനായ ബിബിന്‍ ജോര്‍ജ്ജ് ഒരുക്കിയിരിക്കുന്നു. ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭിസന്തോഷ്. ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍, എന്നിവരും സഹതാരങ്ങളായെത്തുന്നു.

അരവിന്ദ് കൃഷ്ണ സിനിമാറ്റോഗ്രാഫര്‍, ഗോപി സുന്ദര്‍ സംഗീതം,ജോണ്‍ കുട്ടി എഡിറ്റിംഗ് എന്നിവരാണ് അണിയറയില്‍. ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ മാജിക് ഫ്രയിംസ്, അനന്യ ഫിലിംസ് എന്നീ ബാനറുകളില്‍ സിനിമ നിര്‍മ്മിക്കുന്നു. അടുത്ത മാസം സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്.