Categories
Film News

മാരീചന്‍ : സൈക്കോളജിക്കല്‍ ത്രില്ലറുമായി സിജു വില്‍സണ്‍

സിജു വില്‍സണ്‍,അശ്വിന്‍ കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ മലയാള സിനിമയാണ് മാരീചന്‍. പരസ്യചിത്രസംവിധായകന്‍ നിഖില്‍ ഉണ്ണി സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു.

സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമ ക്രൈംബ്രാഞ്ച് ഓഫീസിലിലെ ഒരു ദിവസത്തെയാണ് പറയുന്നത്. വല്ലാര്‍പാടം ഫിലിം പ്രൊഡക്ഷന്‍സ് ബാനറില്‍ മാത്യൂസ് തോമസ്, അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.


രഞ്ജി പണിക്കര്‍, ലെന, സാബുമോന്‍, സോഹന്‍ സീനു ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രാകേഷ് നാരായണന്‍, നിഖില്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്ന് സംഭാഷണം ഒരുക്കിയിരിക്കുന്നു. രൂപേഷ് ഷാജി ഛായാഗ്രഹണം, എഡിറ്റിംഗ് കിരണ്‍ ദാസ്, പശ്ചാത്തലസംഗീതം ജിഷ്ണു തിലക്, അജിത് പ്രകാശ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്നു.