പഴയ കുറച്ച് സുഹൃത്തുക്കൾ വീണ്ടും ഒന്നിക്കുന്നു എന്നതിനെക്കാളും രഞ്ജിത്, കുക്കു പരമേശ്വരൻ. അഴകപ്പൻ, ശ്യാമപ്രസാദ് എന്നിങ്ങനെ സിനിമയിലെ അതികായർ ഒന്നിക്കുന്ന പുത്തൻ നാടകമാണ് മറാഠി കഫേ.
സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചുകളിലെ വിദ്യാർഥികളായിരുന്നു ഇവരെല്ലാവരും , പഴയ ഓർമ്മകളെ പുതുക്കുക മാത്രമല്ല ഒന്നിച്ചൊരു സംഘടനകും ഈ സുഹൃത്തുക്കൾ രൂപം നൽകിയിട്ടുണ്ട്. എസ്പിഎസിഇ എന്നാണ് സംഘടനയുടെ പേര്.
സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടറായിരുന്ന ജി ശങ്കരപ്പിള്ളയുടെ പേരിലാണ് ഈ സംഘടന രൂപം കൊണ്ടിരിയ്ക്കുന്നത്. 1957 ൽ ഹരോൾഡ് രചിച്ച ദ ഡമ്പ് വെയിറ്ററെന്ന നാടകത്തെ ആസ്പദമാക്കി മലയാളിയായ മുരളീ മേനോൻ എഴുതിയ നാടകമാണ് മറാഠി കഫേയെന്ന പേരിൽ അരങ്ങത്തെത്തുക .
മനു ജോസ്, വികെ പ്രകാശ്, വികെ പ്രസാദ് എന്നിവരും മറാഠി കഫേയുടെ ഭാഗമായി എത്തും. തൃപ്പൂണിത്തുറയിലെ ചോയ്സ് സ്കൂൾ ക്യാമ്പസിൽ ജനവരി 19 ന് വൈകിട്ട് മറാഠി കഫേ അവതരിപ്പിക്കും.