Categories
Film News

മരക്കാർ റിലീസ് തീയ്യതി പ്രഖ്യാപിച്ച് മോഹൻലാൽ

മരക്കാർ : അറബിക്കടലിന്റെ സിംഹം മലയാളത്തിൽ ഏറെ പ്രതീക്ഷകളോടെ എത്തുന്ന സിനിമയാണ്. വളരെ വലിയ ബജറ്റിലൊരുക്കിയ സിനിമ നിരവധി ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഇതുവരെയും സാധിച്ചിട്ടില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിടേണ്ടിവന്നതിനാൽ സിനിമയുടെ റിലീസ് വൈകുകയായിരുന്നു.നീട്ടി വച്ച റിലീസ് കുറെ തവണ അണിയറക്കാർ പുതുക്കി അറിയിച്ചിരുന്നുവെങ്കിലും കോവി‍ഡ് സാ​ഹചര്യം കണക്കിലെടുത്ത് മാറ്റുകയായിരുന്നു.പുതിയതായി അണിയറക്കാർ അറിയിച്ചിരിക്കുന്നത് സിനിമ ആ​ഗസ്ത് 12ന് ഓണച്ചിത്രമായെത്തുമെന്നാണ്. കോവിഡ് വ്യാപനം കുറ‍ഞ്ഞ് അപ്പോഴേക്കും തിയേറ്ററുകൾ തുറക്കാനാവുമെന്നാണ് കരുതുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ കുഞ്ഞാലിമരക്കാർ നാലാമനായെത്തുന്നത് മോഹൻലാൽ ആണ്. പ്രണവ് മോഹൻലാൽ കുഞ്ഞാലിയുടെ ചെറുപ്പകാലമവതരിപ്പിക്കുന്നു. വിവിധ ഭാഷകളിൽ നിന്നുമുള്ള പ്രശസ്ത താരങ്ങൾ ചിത്രത്തിന്റെ ഭാ​ഗമാകുന്നു. സുനിൽ ഷെട്ടി, അർജ്ജുൻ സർജ്ജ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, ഫാസിൽ, കല്യാണി പ്രിയദർശൻ, പ്രഭു, അശോക് സെൽവൻ, സുഹാസിനി മണിരത്നം തുടങ്ങിയവർ.