Categories
Film News

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെത്തുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്ന് തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും റിലീസ് തീയ്യതി നീട്ടുകയായിരുന്നു. മെയ് 13ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയതായി അണിയറക്കാർ അറിയിച്ചിരിക്കുന്നത്.

100കോടിയിലധികം ബജറ്റിലൊരുക്കിയ സിനിമയാണ് മരക്കാർ. പാൻ ഇന്ത്യൻ സിനിമയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള താരങ്ങളുമെത്തുന്നു. സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, സുഹാസിനി, പ്രണവ് മോഹൻലാൽ തുടങ്ങിയ താരങ്ങൾ. അടുത്തിടെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. ആശിർവാദ് സിനിമാസ്, കോൺഫിഡന്‍റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.