Categories
Film News

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുതിയ പോസ്റ്ററില്‍ മോഹന്‍ലാല്‍, അര്‍ജ്ജുന്‍ സര്‍ജ്ജ, സുനില്‍ ഷെട്ടി എന്നിവരെത്തുന്നു

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നു. സിനിമ അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. അര്‍ജ്ജുന്‍, മോഹന്‍ലാല്‍, സുനില്‍ ഷെട്ടി എന്നിവരാണ് പോസ്റ്ററിലുള്ളത്. മോഹന്‍ലാല്‍, കുഞ്ഞാലിമരക്കാര്‍ നാലാമനായി സിനിമയിലെത്തുന്നു. അര്‍ജ്ജുന്‍ ആനന്ദന്‍ എന്ന കഥാപാത്രമായും സുനില്‍ ഷെട്ടി ചന്ദ്രോത്ത് പണിക്കരായുമെത്തുന്നു. മലയാളത്തില്‍ അര്‍ജ്ജുന്റെ രണ്ടാമത്തെ സിനിമയും സുനില്‍ ഷെട്ടിയുടെ ആദ്യസിനിമയുമാണ്. മുമ്പ് മലയാളത്തില്‍ അതിഥി വേഷത്തില്‍ സുനില്‍ എത്തിയിട്ടുണ്ട്.

കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അശോക് ശെല്‍വന്‍, പ്രഭു, മുകേഷ്, സുഹാസിനി മണിരത്‌നം, ഫാസില്‍, സിദ്ദീഖ്, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, മാമുക്കോയ, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, എന്നിവരോടൊപ്പം നിരവധി വിദേശി താരങ്ങളുമെത്തുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം വലിയ ബജറ്റിലൊരുക്കിയ സിനിമയാണ്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 26ന് സിനിമ റിലീസ് ചെയ്യുകയാണ്.