Categories
Film News

മരക്കാർ അറബിക്കടലിൻറെ സിംഹം അർജ്ജുന്‍റെ ശബ്ദം വിനീത് നൽകുന്നു

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരളചലച്ചിത്ര പുരസ്കാരത്തിൽ മരക്കാർ അറബിക്കടലിന്‍റെ സിംഹം മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. ഒരെണ്ണം ഡബ്ബിംഗിനായിരുന്നു. വിനീത് മരക്കാർ, ലൂസിഫർ എന്നീ ചിത്രങ്ങളിലെ ഡബ്ബിംഗിന് പുരസ്കാരം സ്വന്തമാക്കി. മരക്കാറിൽ അർജ്ജുൻ സർജ്ജയുടെ കഥാപാത്രത്തിനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ലൂസിഫറിൽ വിവേക് ഒബ്റോയ് സംസാരിച്ചത് വിവേകിന്‍റെ സ്വരത്തിലായിരുന്നു.

നടനായി വിനീത് സ്വന്തം കഥാപാത്രങ്ങൾക്ക് തുടക്കത്തിൽ ശബ്ദം നൽകിയിട്ടില്ലാത്ത താരം സംസ്ഥാനതലത്തിൽ ഡബ്ബിംഗിന് അവാർഡ് സ്വന്തമാക്കിയത് തികച്ചും സ്പെഷൽ ആണ്. മരക്കാറിൽ അർജ്ജുൻ ആനന്ദൻ എന്ന കഥാപാത്രമായെത്തുന്നു. പോസ്റ്ററിൽ നിന്നുമുള്ള സൂചനകൾ അർജ്ജുൻ കഥാപാത്രം ഒരു പോരാളിയാണെന്നാണ്.

സൂപ്പർസ്റ്റാർ മോഹൻലാൽ നായകായെത്തുന്ന പ്രിയദർശൻ സിനിമയാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. പ്രണവ് മോഹൻലാൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സുഹാസിനി, ഫാസിൽ, സിദ്ദീഖ്, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്‍റ്, ഗണേഷ്കുമാർ, സുരേഷ് കുമാർ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ആശിർവാദ് സിനിമാസ്, കോൺഫിഡൻറ് ഗ്രൂപ്പ്, മൂൺഷോട്ട് എൻറർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് സിനിമ ഒരുക്കിയിരിക്കുന്നത്. മാർച്ച് മാസം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗൺ കാരണം നീട്ടിവയ്ക്കുകയായിരുന്നു.