Categories
Film News

താരങ്ങള്‍ അണിനിരക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുതിയ പോസ്റ്റര്‍

പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26ന് തിയേറ്ററുകളിലേക്കെത്തുകയാണ്. നിരവധി ഭാഷകളിലായി 5000ത്തോളം തിയേറ്ററുകളില്‍ ലോകമാകെ ചിത്രം റിലീസ് ചെയ്യുന്നു.
അടുത്തിടെ അണിയറക്കാര്‍ സിനിമയുടെ തമിഴ് വെര്‍ഷന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. മരക്കാര്‍ അറബിക്കടലിന്‍ സിംഗം എന്നാണ് തമിഴില്‍ ചിത്രമെത്തുന്നത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു എന്നിവരാണ് പോസ്റ്ററിലെത്തുന്നത്. പോസ്റ്ററിലെത്തുന്ന താരങ്ങളെല്ലാം തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

കോളിവുഡിലെ മോസ്റ്റ് സക്‌സസ്ഫുള്‍ പ്രൊഡ്യൂസര്‍ കലൈപുലി എസ് താണു തമിഴ്‌നാടില്‍ ചിത്രത്തിന്റെ മലയാളം, തമിഴ് വേര്‍ഷനുകള്‍ റിലീസ് ചെയ്യുന്നത്. സിരായ്‌സലായ് എന്ന പേരില്‍ കാലാപാനി ഡബ്ഡ് വെര്‍ഷന്‍ തമിഴ്‌നാടില്‍ മാര്‍ക്കറ്റ് ചെയ്ത് വിതരണം ചെയ്തത് താണുവായിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം അദ്ദേഹത്തിന്റെ വീണ്ടുമുള്ള കൂടിച്ചേരലാണ് ചിത്രം.