Categories
Film News

മരക്കാർ ട്രയിലർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരക്കാർ: അറബിക്കടലിന്റെ സിംഹം പ്രൊമോഷൻ പരിപാടികൾ നടക്കുകയാണ്. ചെറിയ ടീസറുകൾ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. നവംബർ 30ന് സിനിമയുടെ ട്രയിലർ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ്. ഡിസംബർ 2ന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.

പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമ കുഞ്ഞാലിമരക്കാർ IV മന്റെ കഥയാണ് പറയുന്നത്. കുഞ്ഞാലിയായി സൂപ്പർസ്റ്റാർ മോഹൻലാൽ എത്തുന്നു. ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു. സുനിൽ ഷെട്ടി, അർജ്ജുൻ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സിദ്ദീഖ്, പ്രഭു, ബാബുരാജ്, മുകേഷ്, അശോക് സെൽവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി തവണ റിലീസ് മാറ്റി വച്ച ചിത്രമാണ് മരക്കാർ. എല്ലാ പ്രതിസന്ധികൾക്കും ശേഷം സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.