Categories
Film News

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഐമാക്‌സ് ഫോര്‍മാറ്റില്‍ ?

പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 2020ല്ഡ റിലീസ് ചെയ്യുകയാണ്. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമായതിനാല്‍ തന്നെ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. നിലവില്‍ ചിത്രം ഐമാക്‌സ് ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.

വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ മലയാളത്തില്‍ ്അത്തരത്തിലുളള ആദ്യസിനിമയാവുമിത്. എന്നിരുന്നാലും ഇന്ത്യയില്‍ ആകെ 15 ഐമാക്‌സ് സ്‌ക്രീനുകളാണുള്ളത്, കേരളത്തില്‍ ഒന്നുമില്ലതാനും. അണിയറക്കാര്‍ ഇത്തരത്തിലാണ് സിനിമ റിലീസ് ചെയ്യുന്നതെങ്കില്‍ കേരളത്തിനു പുറത്തുള്ള സിനിമാപ്രേമികള്‍ക്കും വിദേശരാജ്യങ്ങളിലെ പ്രേക്ഷകര്‍ക്കും മാത്രം സിനിമ അതിന്റെ പരിപൂര്‍ണ്ണതയില്‍ ആസ്വദിക്കാനാവും. ഒരു ചൈനീസ് വെര്‍ഷനും പ്ലാന്‍ ചെയ്യുന്നുണ്ട്.

മരയ്ക്കാര്‍ ആകെ മൂന്നുമാസമാണ് ചിത്രീകരിച്ചതെങ്കിലും അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഒമ്പത് മാസത്തോളം നീണ്ടു. വിഎഫ്എക്‌സ്, സിജി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തോളം എടുത്തു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ കോഴിക്കോട് സാമൂതിരിയുടെ നാവികപടയാളികളെ വിളിക്കുന്ന പേരാണ് മരയ്ക്കാര്‍. തുറമുഖത്തെ പോര്‍ച്ചുഗീസ് പട്ടാളത്തില്‍ നിന്നും രക്ഷിക്കുകയെന്നതായിരുന്നു അവരുടെ ചുമതല.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാര്‍ നാലാമനായെത്തുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, കീര്‍ത്തി സുരേഷ്, അശോക് സെല്‍വന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, മുകേഷ്, സുഹാസിനി മണിരത്‌നം, ഫാസില്‍, സിദ്ദീഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, തുടങ്ങിയവര്‍. ദേശീയ പുരസ്‌കാരജേതാവായ സിനിമാറ്റോഗ്രാഫര്‍ ടിരു, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍ എന്നിവരും അണിയറയിലുണ്ട്.

ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 100കോടിയിലധികം ബജറ്റിലാണ് ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.