Categories
Film News

ഇന്ത്യന്‍ നാവി ഓഫീസര്‍മാര്‍ക്കായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം സ്‌പെഷല്‍ സ്‌ക്രീനിംഗ്

മാര്‍ച്ച് 26ന് തിയേറ്ററുകളിലേക്കെത്തുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം, കൊറോണ വൈറസ് സാഹചര്യത്തില്‍ റിലീസ് മാറ്റിവയക്കാന്‍ സാധ്യതയുണ്ട്. അതേ സമയം അണിയറക്കാര്‍ ഇന്ത്യ നാവി ഓഫീസര്‍മാര്‍ക്കായി സിനിമയുടെ സ്‌പെഷല്‍ സ്‌ക്രീനിംഗ് മാര്‍ച്ച് 19ന് പ്ലാന്‍ ചെയ്തിരിക്കുകയാണ്. അടുത്തിടെ ഒരു ചടങ്ങില്‍ സിനിമയിലെ പ്രധാനതാരം മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പോര്‍ച്ചുഗീസ് പട്ടാളത്തോടെ കുഞ്ഞാലിമരക്കാര്‍ നാലാമന്‍ നടത്തിയിട്ടുളള യുദ്ധങ്ങള്‍ പറയുന്ന പാട്രിയോടിക് സിനിമയാണ് മരക്കാര്‍. കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവല്‍ ചീഫുമാരായിരുന്നു കുഞ്ഞാലി മരക്കാര്‍മാര്‍. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസു പട്ടാളത്തോട് നടത്തിയ യുദ്ധങ്ങളാണ് സിനിമ.

1500 മുതല്‍ 1600 എഡി വരെ നാല് കുഞ്ഞാലി മരക്കാര്‍മാരാണുണ്ടായിരുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായെത്തുന്നു. ഇന്ത്യയുടെ ആദ്യ നാവികതലവാനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്‍ , അനില്‍ ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 100കോടിയലധികം വരുന്ന ബജറ്റില്‍ പാന്‍ ഇന്ത്യന്‍ കലാകാരന്മാരും ടെക്‌നീഷ്യന്മാരും ഒന്നിക്കുന്ന സിനിമയാണിത്.