Categories
Film News

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഈ വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു ശേഷം, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പോസ്റ്റ് പ്രൊഡക്ഷന്‍ ഫേസിലായിരുന്നു. വിഎഫ്എക്‌സ് ഹെവി ഫിലിം ആയതിനാല്‍ തന്നെ , എല്ല വര്‍ക്കുകളും പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷത്തോളം വേണ്ടി വരുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. വിഎഫ്എക്‌സ് വര്‍ക്കുകള്‍ ചെയ്യുന്നത് ലോസ് ആഞ്ചല്‍സ് ബേസ്്ഡ് കമ്പനിയാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രമാവും വിഎഫ്എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാവുക. കാര്യങ്ങള്‍ പ്ലാന്‍ പ്രകാരം നടക്കുകയാണെങ്കില്‍ മാര്‍ച്ച് 26, 2020ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്ത താരങ്ങള്‍ എത്തുന്നു. സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, കീര്‍ത്തി സുരേഷ്, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, മുകേഷ്, ഫാസില്‍, സിദ്ദീഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, എന്നിവരെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു.

100 കോടി ബജറ്റിലാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമൊരുങ്ങുന്നത്. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസും, കോണ്‍ഫിഡന്റ് ഗ്രൂപ്പും, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.