പ്രിയദര്ശന് ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ 4മനായി എത്തുന്നു സിനിമയില്‍. സിനിമയുടെ ടീസര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. പ്രേമം സംവിധായകന് അല്‍ഫോണ്‍സ് പുത്രന്, ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നു. പ്രിയദര്‍ശന്റെ അവസാന സിനിമ ഒപ്പം ടീസര്‍ എഡിറ്റ് ചെയ്തതും അല്‍ഫോണ്‍സ് ആയിരുന്നു.
സിനിമയില്‍ സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ്ജ്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, അശോക് സെല്വന്, പ്രഭു, മുകേഷ്, സുഹാസിനി, ഫാസില്‍, സിദ്ദീഖ്, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, മാമുക്കോയ, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍ തുടങ്ങി നീണ്ട താരനിര തന്നെ എത്തുന്നു.
100കോടിയോടടുത്തുള്ള വലിയ ബജറ്റിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് ,കോണ്‍ഫിഡന്റെ ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്ടെയ്ന്മെന്റ്, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലേക്കെത്തും.