Categories
Film News

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ടീസര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറക്കാര്‍ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. മുമ്പ് പുറത്തിറങ്ങിയ ടീസറിന്റെ തുടര്‍ച്ചയാണ് ഇത്. സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞതുപോലെ രാജ്യത്ത് ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും സമ്പൂര്‍ണ്ണമായിട്ടുള്ള ടെക്‌നിക്കലി പെര്‍ഫക്ട് സിനിമയായിരിക്കുമിത്. മോഹന്‍ലാലിനും, പ്രിയദര്‍ശനും സ്വപ്‌ന പദ്ധതിയാണ് സിനിമ.

കുഞ്ഞാലിമരക്കാര്‍ നാലാമന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നു. സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍്ജ്ജ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അശോക് സെല്‍വന്‍, മുകേഷ്, സുഹാസിനി മണിരത്‌നം, ഫാസില്‍, സിദ്ദീഖ്, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, മാമുക്കോയ, ഗണേഷ് കുമാര്‍, സുരേഷ്‌കുമാര്‍ എന്നിവരുമെത്തുന്നു. നിരവധി വിദേശതാരങ്ങളും സിനിമയുടെ ഭാഗമാകുന്നു.

marakkar arabikadalinte simham

ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്, എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 26 സിനിമ വിവിധ ഭാഷകളിലായി 5000തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.