Categories
Film News

മരക്കാർ പുതിയ റിലീസ് തീയ്യതി , ആ​ഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലേക്ക്

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ : അറബിക്കടലിന്റെ സിംഹം പുതുക്കിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 13ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. 2021 ഓ​ഗസ്റ്റ് 12-ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തും.

Posted by Marakkar – Arabikadalinte Simham on Monday, April 26, 2021

ദേശീയപുരസ്കാരപ്രഖ്യാപനത്തിൽ മൂന്നോളം പുരസ്കാരങ്ങൾ നേടിയിരുന്നു സിനിമ. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നു. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, സുഹാസിനി, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, ഫാസിൽ, അർജ്ജുൻ സർജ്ജ, സിദ്ദീഖ്, നെടുമുടി വേണു തുടങ്ങി പ്രശസ്ത താരങ്ങളും ചിത്രത്തിലെത്തുന്നു.