Categories
Film News

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നിന്നും പുതിയ പോസ്റ്റര്‍

സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ചില്‍ ഗ്രാന്റ് റിലീസിനൊരുങ്ങുകയാണ്. പ്രൊമോഷന്റെ ആദ്യറൗണ്ട് ആരംഭിച്ചിരിക്കുകയാണ് അണിയറക്കാര്‍. സിനിമയിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിനുശഷം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി ഒരു വെള്ളക്കാരനോട് യുദ്ധം ചെയ്യുന്നതാണ് പോസ്‌റററില്‍.

കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് ആര്‍ച്ച എന്ന കഥാപാത്രമായെത്തുന്ന പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. അര്‍ജ്ജുന്‍ സര്‍ജ ആനന്ദന്‍ എന്ന കഥാപാത്രമായെത്തുന്ന പോസ്റ്ററും അണിയറക്കാര്‍ റിലീസ് ചെയ്തു.

കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഒരു ചരിത്രസിനിമയാണിത.് മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാര്‍ നാലാമനായെത്തുന്നു. പ്രിയദര്‍ശന്‍ അനി ഐവി ശശിയ്‌ക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു.

ടെക്‌നികല്‍ ടീമിന്റെ ഭാഗമായി ദേശീയപുരസ്‌കാര ജേതാക്കളായ ടിരു,സാബു സിറില്‍ ടീം എത്തുന്നു. സിനിമയില്‍ സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, അശോക് സെല്‍വന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, മുകേഷ്, സുഹാസിനി മണിരത്‌നം, ഫാസില്‍, സിദ്ദീഖ്, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, സുരേഷ്‌കുമാര്‍ എന്നിവരുമെത്തുന്നു

ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

മാര്‍ച്ച് 26ന് മരക്കാര്‍ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒറിജിനല്‍ മലയാളം വെര്‍ഷനു പുറമം, 4 ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുന്നു.