Categories
Film News

വൈറലാകുന്ന മരക്കാർ ചിത്രം; പ്രണവിനെ പുകഴ്ത്തി ആരാധകർ

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. മോഹൻ ലാലിന്റെ നായക കഥാപാത്രത്തിന്റെ ചെറുപ്പത്തെ അവതരിപ്പിക്കുന്നത് പ്രണവ് മോഹന‍ ലാലെന്ന് അറിഞ്ഞത് മുതൽ ഫാൻസിന് ആകാംക്ഷയായിരുന്നു. കുഞ്ഞാലി മരക്കാർ ജൂനിയർ ലുക്കിന്  വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിലെതായി പുറത്ത് വന്നിരിക്കുന്ന ഒഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്  പ്രത്യേകതകൾ ഏറെയുണ്ട്,  മോഹൻ ലാലിന്റെ മകൻ പ്രണവ് എത്തുമ്പോൾ ഒപ്പമുള്ളത്  പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ പുത്രി കല്യാണിയാണ്.
കളിക്കൂട്ടുകാരായ ഇരുവരുടെയും ആദ്യ ചിത്രമെന്ന നിലക്കും ഏറെ പ്രത്യേകതകൾ ചിത്രത്തിനുണ്ട്, ചിത്രത്തിലെ ഗാന രംഗത്തിൽ നിന്നും പുറത്ത് വന്നിരിക്കുന്ന ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്, അപാര മെയ് വഴക്കവും അഭിനയ പാടവവും ഒത്തിണങ്ങിയ ഒരാളാണ് പ്രണവെന്ന്  ആരാധക പക്ഷം.
പ്രണവിനെയും  കല്ല്യാണിയെയും കൂടാതെ കീർത്തി സുരേഷും,  പ്രിയദർശന്റെ മകൻ സിദ്ധാർഥ് മരക്കാറിൽ അസോസിയേറ്റും ചെയ്യുന്നുണ്ട്.
സാമൂതിരി രാജവംശത്തിന്റെ     നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറിന്റെ കഥപറയുന്ന ചിത്രമാണ് മരക്കാർ -അറബികടലിന്റെ സിംഹം .