മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിന്റെ സിനിമയുടെ ഫസ്റ്റ്ലുക്ക പോസ്റ്റര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ കുതിരപ്പുറത്ത് യാത്രചെയ്യുന്ന പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുന്നു. പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ എഴുതിയിരിക്കുന്ന ഒരു കുറിപ്പുമുണ്ട്.
2020ല്‍ പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് നല്കുന്നു, എന്നാണ് കുറിപ്പ്.
ലോകത്താകെ 5000 തിയേറ്റരുകളില്‍ മാര്‍ച്ച് 26ന് മരക്കാര്‍ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒറിജിനല്‍ മലയാളം വെര്ഷനു പുറമം, 4 ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുന്നു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ചരിത്രസിനിമയാണ്, കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളത്. പ്രിയദര്ശന് , അനി ഐവി ശശിയുമായി ചേര്‍ന്ന് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. ടെക്നികല്‍ ടീമിന്റെ ഭാഗമായി ദേശീയപുരസ്കാര ജേതാക്കളായ ടിരു,സാബു സിറില്‍ ടീം എത്തുന്നു.
സിനിമയില്‍ സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ്ജ, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, അശോക് സെല്വന്, കല്യാണി പ്രിയദര്ശന്, പ്രഭു, മുകേഷ്, സുഹാസിനി മണിരത്നം, ഫാസില്‍, സിദ്ദീഖ്, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, സുരേഷ്കുമാര്‍ എന്നിവരുമെത്തുന്നു
ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.