കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന മരട് ഫ്ളാറ്റ് പൊളിച്ചതിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് മരട് 357. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്റെ സംഭാഷണം മാത്രമുള്ള ഒരു ടീസറാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്്തിരിക്കുന്നു.
മരട് 357 ന്റെ ഭാഗമായി ഒരു വലിയ താരനിര തന്നെയെത്തുന്നു. അനൂപ് മേനോന് പ്രധാന കഥാപാത്രമായെത്തുന്ന സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ധര്മ്മജന് ബോള്‍ഗാട്ടി പെര്‍ഫോര്‍മന്‍സിന് പ്രാധാന്യമുള്ള കഥാപാത്രമായെത്തുന്നു. ഫ്ലാറ്റ് സെക്യൂരിറ്റിക്കാരനായ ഒരു കൈ മാത്രമുള്ള കഥാപാത്രമാണിത്. മനോജ് കെ ജയന്, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, ബൈജു സന്തോഷ്, ധര്മ്മജന് ബോള്‍ഗാട്ടി, സരയു, കൈലാഷ്, സുധീഷ് എന്നിവരും സിനിമയിലെത്തുന്നു.
ചിത്രത്തിലെ പോസ്റ്ററുകളും ഗാനവും മുമ്പ് റിലീസ് ചെയ്തിരുന്നു. മരട് ക്യാമറ ഒരുക്കിയിരിക്കുന്നത് രവിചന്ദ്രന്‍ , എഡിറ്റിംഗ് വിടി ശ്രീജിത്. 4 മ്യൂസിക് ബാന്റ് സംഗീതമൊരുക്കിയിരിക്കുന്നു. പശ്ചാത്തലസംഗീതം സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ആണ്. ആഭാം മൂവീസ്, സ്വര്‍ണ്ണലയ സിനിമാസ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.