കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ മരട് 357, മരട് ഫ്ളാറ്റ് തകര്‍ക്കലുമായി ബന്ധപ്പെട്ട സംഭവമാണ്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. വിഷു ദിനത്തില്‍ ചിത്രത്തില്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. അനൂപ് മേനോന്, ഷീലു എബ്രഹാം, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവര്‍ പോസ്റ്ററിലുണ്ട്.
അനൂപ് മേനോന് തോക്ക് ചൂണ്ടി നില്ക്കുന്നു. ധര്മ്മജന് ബോള്‍ഗാട്ടി ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ കൈ മാത്രമുള്ള , ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായാണ് താരമെത്തുന്നത്. മനോജ് കെ ജയന്, കൈലാസ്, എന്നിവരും സഹതാരങ്ങളായെത്തുന്നു.
മരട് 357 സിനിമാറ്റോഗ്രാഫി ചെയ്യുന്നത് രവിചന്ദ്രന്‍, എഡിറ്റിംഗ് വിടി ശ്രീജിത്. ബാന്റ് 4 മ്യൂസിക്സ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കുന്നത് സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ആണ്. നടന് ഉണ്ണി മുകുന്ദന് ചിത്രത്തിനായി മൂന്ന് മിനിറ്റ് നീണ്ടു നില്ക്കുന്ന ഒരു ഹിന്ദി ഗാനം രചിച്ചിട്ടുണ്ട്.