Categories
Film News

പിഎം നരേന്ദ്രമോദിയില്‍ അമിത് ഷായെ മനോജ് ജോഷി അവതരിപ്പിക്കും

ഈ വര്‍ഷം തുടക്കത്തില്‍ സിനിമ പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പിഎം നരേന്ദ്രമോദി. മനോജ് ജോഷി അമിത് ഷായെ അവതരിപ്പിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബയോപിക്കിന്റെ ഭാഗമാകുന്നതിനെ സംബന്ധിച്ച് നടന്‍ പറഞ്ഞത്, താന്‍ വളരെ സന്തോഷവാനാണ് സ്‌ക്രീനില്‍ അമിത് ഷായെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍. സന്ദീപ് സിംഗ് ഇക്കാര്യം പറയാനായി വിളിച്ചപ്പോള്‍ ആദ്യം ചിന്തിക്കാനേ സാധിച്ചില്ലെന്നും പിന്നെ സമ്മതമറിയിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. മനോജ് ജോഷി മുമ്പ് വിവാഹ്, ഹംഗാമ,ഹല്‍ചുല്‍,ഭൂല്‍ ബുലയ്യ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജോഷിയെ തിരഞ്ഞെടുത്തതിനെ പറ്റി സംവിധായകന്‍ പറയുന്നത്, സിനിമയിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒന്നാണിത്. ജോഷിയ്ക്കല്ലാതെ മറ്റാര്‍ക്കും മനോഹരമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ലെന്നാണ് തന്റെ വിശ്വാസം.

തന്റെ കഥാപാത്രത്തിനു വേണ്ടി വളരെ കഠിനപ്രയത്‌നം ചെയ്യുന്ന വ്യക്തിയാണിദ്ദേഹം. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ നല്ല എക്‌സ്പീരിയന്‍സ് ആണ്. പ്രേക്ഷകരും അദ്ദേഹത്തെ സ്വീകരിക്കുമെന്നുറപ്പാണ്.

ജോഷി, വിവേക് ഒബ്‌റോയ് എന്നിവരെ കൂടാതെ, ബൊമന്‍ ഇറാനി, സുരേഷ് ഒബ്‌റോയ്, സറീന വഹാബ്, ദര്‍ശന്‍ കുമാര്‍, ബര്‍ക ബിശ്ത്, തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

കഴിഞ്ഞ മാസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 23ഭാഷകളില്‍ അണിയറക്കാര്‍ ഇറക്കിയിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന പിഎം നരേന്ദ്രമോദി ഈ വര്‍ഷം ഇലക്ഷനുമുമ്പായി തന്നെ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.