മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ധനുഷിനൊപ്പമെത്തിയ അസുരന് മികച്ച പ്രതികരണം നേടികൊണ്ട് മുന്നേറുകയാണ്. സൂപ്പര്‍സ്റ്റാര്‍ കമലഹാസന് താരത്തെ അഭിനന്ദിച്ചിരുന്നു. താരം അടുത്തതായി രജനീകാന്തിനൊപ്പം അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നു.
സംവിധായകന് ശിവ ഒരുക്കുന്ന സിനിമയില്‍ രജനീകാന്തിനൊപ്പം മഞ്ജു എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുരന് സിനിമയില്‍ മഞ്ജു ധനുഷ് കഥാപാത്രത്തിന്റെ ഭാര്യയായി മൂന്ന് കുട്ടികളുടെ അമ്മയായാണ് എത്തിയത്. നിരൂപകരും പ്രേക്ഷകരും ഒരു പോലെ താരത്തിന്റെ പ്രകടനത്തെ ഇഷ്ടപ്പെട്ടു.
അസുരനിലെ കഥാപാത്രത്തെ ഇഷ്ടപ്പെട്ട് സംവിധായകന് ശിവ ആണ് മഞ്ജുവിനെ അണിയറക്കാര്‍ക്ക് റെക്കമന്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. തലൈവര്‍ 168 എന്നാണ് താത്കാലിക നാമം നല്‍കിയിരിക്കുന്നത്. യന്തിരന്, പേട്ട എന്നീ സിനിമകളുടെ ബ്ലോക്കബസ്റ്റര്‍ വിജയത്തിനു ശേഷം രജനീകാന്തിനൊപ്പം വീണ്ടുമെത്തുകയാണ് പ്രൊഡക്ഷന്‍ ഹൗസ്. പ്രൊജക്ട് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ റിലീസ് ചെയ്തിരുന്നു.
സംവിധായകന് ശിവയുടെ മുന്ചിത്രങ്ങള് അജിത്തിനെ നായകനാക്കിയിട്ടായിരുന്നു. വിവേകം, വിശ്വാസം എന്നിവ.
അതേ സമയം രജനീകാന്ത് ദര്‍ബാര്‍ എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ്. ഏആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താര നായികയായെത്തുന്ന സിനിമയില്‍ 25വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പോലീസ് വേഷത്തിലെത്തുകയാണ്.
സിനിമ തെലുഗില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. സുനില്‍ ഷെട്ടി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. പ്രതീക് ബബ്ബാര്‍, നിവേദ തോമസ്, യോഗി ബാബു, എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും സന്തോഷ് ശിവന് ക്യാമറയും ഒരുക്കിയിരിക്കുന്നു.
മഞ്ജു വാര്യറിന് മലയാളത്തില്‍ സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്, പ്രിയദര്ശന് സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, റോഷന് ആന്‍ഡ്രൂസിന്റെ പ്രതി പൂവന്‍കോഴി, സനല്‍കുമാര്‍ ശശിധരന്റെ കയറ്റം എനന്നിവയും സഹോദരന് മധു വാര്യര്‍ ഒരുക്കുന്ന ബിജു മേനോന് നായകനായെത്തുന്ന സിനിമയുമാണ് പ്രൊജക്ടുകള്‍.