Categories
Film News

സുബൈദയായി മഞ്ജു വാര്യർ; മരക്കാർ ചിത്രത്തിലെ മഞ്ജുവിന്റ ക്യാരക്ടർ ലുക്ക് പുറത്ത്

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ എന്നും വാർത്തകളിൽ നിറയ്ഞ്ഞ്നിന്ന സിനിമയാണ് മരക്കാർ. പ്രിയ ദർശൻ – മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ ക്യാരക്ടര് പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത്.
പ്രണവ് മോഹൻലാൽ, മോഹൻ ലാൽ , കല്യാണി , ഫാസിൽ എന്നിവരുടെയൊക്കെ ക്യാരക്ടർ പോസ്റ്റും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. മികച്ച സ്വീകരണം ഏറ്റുവാങ്ങിയ അവയുടെ കൂട്ടത്തിലേക്കെത്തിയ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിന്റെ കിടിലൻ മേക്കോവർ ഇതിനോടകം തന്നെ ജനങ്ങളേറ്റെടുത്ത് കഴിയ്ഞ്ഞു .
സുബൈദയെന്ന കഥാപാത്രമായാണ് മഞ്ജു മരക്കാറിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരുകൂട്ടം ആളുകളാണ് ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങളടക്കം  ചെയ്യുക . കൂടാതെ മുൻതിര താരങ്ങളുടെയും താര പുത്രൻമാരും പുത്രിമാരുമടക്കം വൻനിരതന്നെയാണ് മരക്കാറിലുള്ളത്.
ആദിയെന്ന ചിത്രത്തിലൂടെയെത്തിയ പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് മരക്കാർ . മരക്കാറിന് ശേഷം മഞ്ജുവാര്യർ ഏറ്റെടുത്തിരിക്കുന്നത് ധനുഷ് നായകനായെത്തിയ ചിത്രം  അസുരനാണ്. താരത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് അസുരൻ.