Categories
Film News

മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമ ലളിതം സുന്ദരം തുടക്കമായി

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം പീരുമേട് ആണ് നടക്കുന്നത്. നിര്‍മ്മാതാവു കൂടിയായ മഞ്ജു വാര്യര്‍ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുത്തു. ബിജു മേനോനൊപ്പം പ്രധാന കഥാപാത്രമായി മഞ്ജു വാര്യര്‍ സിനിമയിലെത്തുന്നു.
മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പ്രൊജക്ടിന്റെ കാര്യം അറിയിച്ചുകൊണ്ട് കുറിച്ചത്, തന്റെ ആദ്യ കൊമേഴ്‌സ്യല്‍ ഫീച്ചര്‍ ഫിലിം ലളിതം സുന്ദരം തുടക്കമായി. എല്ലാവര്‍ക്കും അണിയറക്കാര്‍ക്കും ബിജു മേനോനുമെല്ലാം താരം ഭാവുകങ്ങള്‍ നേരുകയും ചെയ്തിട്ടുണ്ട്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. കൊച്ചുമോന്‍ സഹനിര്‍മ്മാതാവാണ്. മഞ്ജുവും ബിജു മേനോനും രണ്ട് ദശകങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. ഇരുവരും മുമ്പ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇന്നലകളില്ലാതെ, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ചിട്ടുണ്ട്.

പി സുകുമാരന്‍ ക്യാമറ ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് പ്രമോദ് മോഹന്‍ ഓരായിരം കിനാക്കളാല്‍ സംവിധായകനാണ്. ലിജോ പോള്‍ എഡിറ്റര്‍, ബിജിബാല്‍ സംഗീതം എന്നിവരാണ് അണിയറയില്‍.സിനിമ വേനലവധിക്കെത്തും.