സനല്‍ കുമാര്‍ ശശിധരന് ഇതുവരെ നാല് ഫീച്ചര്‍ സിനിമകളാണ് ഒരുക്കിയിട്ടുള്ളത്. നാലും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. കായാട്ടം എന്ന സിനിമയുടെ ജോലികളിലാണ് അദ്ദേഹമിപ്പോള്‍, സിനിമയില്‍ മഞ്ജു വാര്യര്‍ നായികാവേഷം ചെയ്യുന്നു. തിരിച്ചുവരവിനു ശേഷം താരം ഇതാദ്യമായാണ് ഒരു ഓഫ് ബീറ്റ് സിനിമയുടെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെ കായാട്ടത്തിലെ താരത്തിന്റെ കഥാപാത്രം പെര്‍ഫോര്‍മന്‍സ് ഓറിയന്റഡ് ആയിരിക്കുമെന്ന് തീര്‍ച്ച. ഹിമാലയത്തില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. നിവ് ആര്‍ട്ട് മൂവീസ്, സനലിന്റെ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ഹൗസ് തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്.
അതേ സമയം, സംവിധായകന്റെ സിനിമ ചോല, നിമിഷ സജയന്, ജോജു ജോര്‍ജ്ജ് ടീം പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കും. ഫെസ്റ്റിവല്‍ ആഗസ്റ്റ് 28മുതല്‍ സെപ്തംബര്ഡ 6വരെ ലിഡോ ഐലന്റില്‍ നടക്കും. ലോകത്തിലെ ഏറ്റവും പഴയ ഫിലം ഫെസ്റ്റിവലാണ് വെനീസ് ഫിലം ഫെസ്റ്റിവല്‍. കൂടാതെ വലിയ മൂന്നു ഫെസ്റ്റിവലുകളില്‍ ഒന്നും. കാന്‍ ഫിലിം ഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയാണ് മറ്റുള്ളവ. വെനീസില്‍ സ്ക്രീന്‍ ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ചോല.
മഞ്ജു വാര്യര്‍ തന്റെ ആദ്യ തമിഴ് സിനിമ അസുരന് റിലീസ് കാത്തിരിക്കുകയാണ്. ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യും. വെട്രിമാരന് സംവിധാനം ചെയ്യുന്ന സിനിമയില്‍ ധനുഷിന്റെ ഭാര്യയായാണ് താരമെത്തുക. മലയാളത്തില്‍ സന്തോഷ് ശിവന് ചിത്രം ജാക്ക് ആന്റ് ജില് തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മറ്റൊരു ചിത്രം. സഹോദരന് മധുവാര്യരുടെ സിനിമയും, റോഷന് ആന്‍ഡ്രൂസിനൊപ്പമുള്ള സിനിമയുമാണ് മറ്റുള്ളവ.