മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ കൂട്ടുകെട്ട് ഒരുമിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവാഗതസംവിധായകനായ രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. തിരുവന്തപുരത്ത് സിനിമയുടെ ഒഫീഷ്യല്‍ ലോഞ്ചിംഗ് ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു. കള്‍ച്ചറല്‍ അഫയേഴ്സ് മിനിസ്റ്റര്‍ എകെ ബാലന് സ്വിച്ച്ഓണ്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹൊറര്‍ ത്രില്ലര്‍ സിനിമയായിരിക്കുമിതെന്നാണ് അറിയുന്നത്. അനില്‍ കുര്യന്, അഭയകുമാര്‍ എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. മഞ്ജുവും സണ്ണിവെയ്നും ആദ്യമായാണ് ഒന്നിക്കുന്തന്. അലന്‍സിയര്‍ ലെ ലോപസ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ജിസ് ടോംസ് മൂവീസ് ചിത്രം നിര്‍മ്മിക്കുന്നു.
സിനിമയുടെ സംവിധായകരായ രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവരും എഴുത്തുകാരായ അനില്‍ കുര്യന്, അഭയ കുമാര്‍ എന്നിവരും സംവിധായകന് രഞ്ജിത് ശങ്കറിന്റെ അസോസിയേറ്റുമാരായിരുന്നു. പുണ്യാളന് അഗര്‍ബത്തീസ് തിരക്കഥാരചനയില്‍ ആദ്യം രഞ്ജിത്തിനൊപ്പമെത്തിയത് എഴുത്തുകൂട്ടുകെട്ടാണ്. ആസിഫ് അലി ചിത്രം കോഹിനൂര്‍ തിരക്കഥ രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി കൂട്ടുകെട്ടിന്റേതായിരുന്നു. ജയസൂര്യയുടെ വരാനിരിക്കുന്ന ത്രില്ലര്‍ സിനിമ അന്വേഷണത്തിന്റെ അഡീഷണല്‍ സ്ക്രീന്‍പ്ലേയും ഇവരുടേതാണ്.