Categories
Film News

ചതുർമുഖം ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീമിന്റെ ചതുർമുഖം ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു. സീ കേരളം സാറ്റലൈറ്റ് അവകാശവും ഒടിടി അവകാശം സീ5 ഉം സ്വന്തമാക്കിയിരിക്കുന്നു.

രഞ്ജീത് കമല ശങ്കർ, സലിൽ വി, എന്നിവർ സംവിധാനം ചെയ്ത് ചതുർമുഖം ടെക്നോ ഹൊറർ ത്രില്ലർ ആണ്. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യസിനിമയാണിത്. ഏപ്രിൽ 8ന് തിയേറ്ററുകളിലിറങ്ങിയ സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. ഏപ്രിൽ 14ന് വിഷുദിനത്തിൽ ചിത്രം യുഎഇയിൽ റിലീസ് ചെയ്തു. കോവിഡിന്റെ രണ്ടാം തരം​ഗത്തെ തുടർന്ന് അണിയറക്കാർ ചിത്രം തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു.

അനിൽകുമാർ, അഭയകുമാർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സയൻസിനും ഉപരിയായുള്ള സംഭവങ്ങളെ സയൻസുകൊണ്ട് സോൾവു ചെയ്യാനുള്ള ശ്രമമാണ് സിനിമ. അഭിനന്ദൻ രാമാനുജം ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്ന സിനിമയുടെ സം​ഗീതം ഡോൺ വിൻസന്റിന്റേതാണ്.